Read Article

പണം ഇല്ലാത്തതല്ല, മനുഷ്യൻ നഷ്ടപ്പെടുന്നതാണ് യഥാർത്ഥ ദാരിദ്ര്യം

ഒരു മനുഷ്യന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടാകാം. വലിയ വീടും ആഡംബര കാറും സാമൂഹിക പദവിയും ഉണ്ടായിരിക്കാം. പക്ഷേ മറ്റൊരാളുടെ വേദന കാണാൻ കണ്ണുകളില്ലെങ്കിൽ, മറ്റൊരാളുടെ വിജയത്തിൽ സന്തോഷിക്കാൻ മനസ്സില്ലെങ്കിൽ, തന്റെ തെറ്റുകൾ അംഗീകരിക്കാൻ വിനയമില്ലെങ്കിൽ..?? അവൻ സമ്പന്നനല്ല... അവൻ മാനസികമായി ദരിദ്രനാണ്. നമ്മൾ സാധാരണയായി ദാരിദ്ര്യത്തെ പണത്തിന്റെ അഭാവമായി കാണുന്നു. എന്നാൽ സമൂഹത്തെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് സാമ്പത്തിക ദാരിദ്ര്യമല്ല, മാനസിക ദാരിദ്ര്യമാണ്. മറ്റുള്ളവരെ അപമാനിച്ച് സ്വയം ഉയരാൻ ശ്രമിക്കുന്ന മനസ്സ്... അധികാരം ലഭിക്കുമ്പോൾ മനുഷ്യത്തം മറക്കുന്ന മനസ്സ്... സഹായിക്കാൻ കഴിവുണ്ടായിട്ടും കണ്ണടയ്ക്കുന്ന മനസ്സ്... ഇവയെല്ലാം മാനസിക ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങളാണ്. മുൻപൊക്കെ ഒരാൾ വീണാൽ കണ്ടുനിൽക്കുന്ന മുഴുവൻ നാട്ടുകാരും ഓടിയെത്തിയിരുന്നു. എന്നാൽ ഇന്ന് പലരും ആദ്യം മൊബൈൽ ക്യാമറ തുറന്ന് ചിത്രം പകർത്തുന്നു. സാങ്കേതികവിദ്യ വളർന്നു. സൗകര്യങ്ങൾ വർധിച്ചു. പക്ഷേ മനുഷ്യഹൃദയങ്ങൾ ചുരുങ്ങിപ്പോയി. മറ്റൊരാളെ മനസ്സിലാക്കാൻ കഴിയാത്തിടത്ത് മാനസിക മൂല്യ ദാരിദ്ര്യം വളരുന്നു. Viktor Frankl എഴുതിയിട്ടുണ്ട്: " നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നത് സാഹചര്യങ്ങളല്ല, അവയോടുള്ള നമ്മുടെ സമീപനമാണ്." ജീവിതത്തെക്കുറിച്ചുള്ള കൃതജ്ഞത നഷ്ടപ്പെടുമ്പോൾ, നമുക്ക് ലഭിച്ചതിനേക്കാൾ ലഭിക്കാത്തതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മാനസിക ദാരിദ്ര്യം നമ്മെ കീഴടക്കാൻ തുടങ്ങുന്നു. ഇന്ന് പലർക്കും വിവരസമ്പത്തുണ്ട്. പക്ഷേ വിവേകസമ്പത്ത് കുറവാണ്. ആയിരക്കണക്കിന് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. പക്ഷേ ഹൃദയം തുറന്ന് സംസാരിക്കാൻ ഒരാളുമില്ല. വലിയ വീടുകളുണ്ട്. പക്ഷേ വലിയ മനസ്സുകൾ അപൂർവമാകുന്നു. ഇവിടെയാണ് നമ്മുടെ മാനസിക സമ്പത്ത് പ്രവർത്തിക്കേണ്ടത് ഒരു പുഞ്ചിരി നൽകാനുള്ള മനസ്സ്. നന്ദി പറയാനുള്ള വിനയം. ക്ഷമിക്കാനുള്ള പക്വത. പഠിക്കാനുള്ള തുറന്ന മനസ്സ്. മറ്റൊരാളുടെ വിജയത്തിൽ സന്തോഷിക്കാൻ കഴിയുന്ന വിശാലഹൃദയം.


Meet Our Therapists

Dr. Abdul Basheer Ph.D.

Consultant Psychologist – PHD MA,Msc Psy.
| 🗣️ Malayalm English, Hindi ,Arabic
“I believe in meeting clients where they are — with warmth, honesty, and deep respect for their journey.”
Experience: 10+ years | Certifications: CBT, Family Therapy, Mindfulness

Welcome to Ideal Mind

At Ideal-Mind Counseling, we believe that mental wellness is not just the absence of distress, but the presence of clarity, balance, and a deep connection to one’s authentic self. Our mission is to create a compassionate, safe, and non-judgmental space where individuals, couples, and families can explore their inner worlds, overcome challenges, and cultivate meaningful change.